എന്തിനെ കൊട്ടിയടയ്ക്കുന്നു
പാടുക സൈഗാള്‍ പാടൂ
Enthine kottiyadakkunnu (Paduka Saigal Padoo)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഉമ്പായി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:58.
 എന്തിനേ കൊട്ടിയടക്കുന്നു കാലമെൻ
ഇന്ദ്രിയ ജാലകങ്ങൾ
എൻ ഇന്ദ്രിയ ജാലകങ്ങൾ
(എന്തിനേ...)


ജാലക ഛായയിൽ പാടാൻ വരും പക്ഷി ജാലം പറന്നു പോയോ
പക്ഷി ജാലം പറന്നു പോയോ
പാടവരമ്പത്തു ചീവീടു രാക്കത്തി രാകീടും ഒച്ചയുണ്ടോ
രാകീടും ഒച്ചയുണ്ടോ
പാതിരാക്കോഴി തൻ കൂവലുണ്ടോ
കാവൽ മാടത്തിൻ ചൂളമുണ്ടോ
കാവൽ മാടത്തിൻ ചൂളമുണ്ടോ
ആരോ കോലായിൽ മൂളും
രമണന്റെ ഈരടി കേൾക്കുന്നുണ്ടോ
(എന്തിനേ..)

ദൂരേ കടലിൻ ഇരമ്പമുണ്ടോ കാറ്റും കൂടെ കിതയ്ക്കുന്നുണ്ടോ
കാറ്റും കൂടെ കിതയ്ക്കുന്നുണ്ടോ
പൈതലേ തൊട്ടിലിലാട്ടുമൊരമ്മ തൻ
കൈവള പാടുന്നുണ്ടോ
ഒരമ്മ തൻ കൈവള പാടുന്നുണ്ടോ
കോവിലിൽ വൃദ്ധനാം പാണിവാദൻ
ഗീതഗോവിന്ദം പാടുന്നുണ്ടോ
ഗീതഗോവിന്ദം പാടുന്നുണ്ടോ
അത്താഴപിൻ പയൽ വീട്ടിയാരോ
ദൈവപുത്രനെ വാഴ്ത്തുന്നുണ്ടോ
(എന്തിനേ..)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts