ധനുമാസ ഉത്രം
അയ്യപ്പ ജയന്തി
Dhanumaasa Uthram (Ayyappa Jayanthi)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:04.
 

ധനുമാസ ഉത്രം പിറന്നു
ഗാനം അനുധാവനം ചെയ്തു വന്നു
അയ്യപ്പ ജയന്തിക്കു അരവണ നേദിക്കാൻ
അടിയന്റെ ശ്രുതി നേർച്ച നിന്നു
നീളും അണി ചേർന്നു വരി ചേർന്നു നിന്നു

ഗന്ധപുഷ്പങ്ങളേ അർപ്പിച്ചവൻ
ശാസ്ത്ര ഗായത്രി ചൊല്ലുന്ന നേരം
ഗ്രഹപ്പിഴ മാറാൻ വഴിപാടായി ഞാൻ
അഹസ്സു കഴിക്കുന്ന നേരം
പ്രണവസ്വരൂപനാം അയ്യപ്പ സ്വാമി നീ പ്രസാദിച്ചീടേണമേ
തൊടുകുറി പ്രസാദം നൽകേണമേ
(ധനുമാസ ഉത്രം..)

കാന്താരവാസനെ ചിന്താസുഗന്ധത്തിൽ
കളഭത്തിലാടുന്ന നേരം
മനസ്സും തപസ്സും നിൻ മതിലകത്തങ്ങനെ
മണി മുട്ടി നിൽക്കുന്ന നേരം
ജാതവേദസ്സിൻ സ്മേരം പൂണ്ടു നീ ജേതാവാക്കേണമെ
എന്നെ നിൻ ദാതാവാക്കേണമേ
(ധനുമാസ ഉത്രം..)









 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts