നാവിൽ നീ വാണീടണേ
ദശപുഷ്പം
Naavil Nee Vaaneedane (Dasapushpam)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:10.


നാവില്‍ നീ വാണീടേണേ
ദേവീ ജ്ഞാനാംബികേ (നാവില്‍ )
മണ്ണില്‍ നരജന്മ കുടജാദ്രിയേറാന്‍
മംഗളേ വരം തരൂ
(നാവില്‍ )

ആദ്യന്തകാരിണീ എന്നുള്ളിലെ
ആതംഗമെല്ലാം നീക്കിടേണേ
ഞാനൊരാശ്രിതന്‍ ആലംബമില്ലാതെ
നീന്തിടുന്നമ്മേ സംസാരേ (ഞാനൊരാശ്രിതന്‍ )
(നാവില്‍ )

സൌഭാഗ്യദായിനീ നിന്‍ മുന്നിലീ
സങ്കടമല്ലോ എന്‍ പൂജാഫലം (സൌഭാഗ്യ )
എന്റെ കണ്ണുനീര്‍ പുഷ്പങ്ങളെ
എന്റെ കണ്ണുനീര്‍ പുഷ്പങ്ങളെ
നിര്‍മ്മാല്യമാക്കൂ മൂകാംബേ
നിര്‍മ്മാല്യമാക്കൂ മൂകാംബേ
മൂകാംബേ ... മൂകാംബേ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts