ഓംകാര ശംഖൊലി
എന്റെ കൃഷ്ണാ
Omakara sangholi (Ente Krishnaa)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംസതീഷ് വിനോദ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: March 11 2012 04:03:24.
 
ഓംകാര ശംഖൊലി കേട്ടും - ഭഗവാന്റെ
ഓടമുളംകുഴല്‍വിളികേട്ടും
ഗുരുവായൂരില്‍ പുലരുമൊരുഷസ്സിനു
ധന്യവാദം എന്റെ ധന്യവാദം

(ഓംകാര )

നേരിയ ശ്രുതിയിട്ടു തിരുമുമ്പില്‍ കുമ്പിട്ടു
നാരായണീയം ചൊല്ലുമ്പോള്‍
(നേരിയ )
വാകയില്‍ മുങ്ങിയ വദനത്തില്‍ നിന്നൊരു
വരമന്ദഹാസം തെളിയുമ്പോള്‍
ഞാനും നീയും ഒരു പോലെ അവിടുത്തെ
അന്യൂനപുണ്യത്തിലലിയുന്നു

(ഓംകാര )

ആയിരം തിരിയിട്ടു തിനുമുമ്പില്‍ കത്തിച്ചൊ -
രാത്മീയദീപം തെളിയുമ്പോള്‍
(ആയിരം )
ഗാഥയില്‍ വാഴ്ത്തിയ പദമലരില്‍ നിന്നും
പ്രണവത്തിന്‍ ശിഞ്ജിതമുതിരുമ്പോള്‍
ഞാനും നീയും ഒരുപോലെയവിരാമ -
മാരോഗ്യസൗഖ്യത്തിലമരുന്നു

(ഓംകാര )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts