സ്നേഹനാഥനരുൾ ചെയ്‌ത
രാജാക്കന്മാരുടെ രാജാവ്
Sneha naadhanarul cheytha (Raajaakkanmaarude Raajaave)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംകെ കെ ആന്റണി
ഗാനരചനറവറന്റ് ഫാദർ ആബേൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 24 2012 03:32:10.
 
സ്നേഹനാഥനരുള്‍ ചെയ്ത വാക്കുകള്‍
മോഹനം കനകസൂക്തികള്‍
കേള്‍ക്കുവാന്‍ വരിക നിങ്ങളേവരും
നാള്‍ക്കുനാള്‍ വളരും ആദരാല്‍
(സ്നേഹനാഥനരുള്‍ )

ജീവജാലമഖിലം രചിച്ചതാം
ദൈവമേ മഹിതപാലകാ
(ജീവജാലമഖിലം )
താവകസ്വരം കേട്ടു നിന്‍ ജനം
നേര്‍വഴി നടന്നീടണം
(സ്നേഹനാഥനരുള്‍ )

നന്മ ചെയ്തു ഭുവനേ ചരിക്കുവാന്‍
നന്മനസ്സുമുരുവാകുവാന്‍
(നന്മ ചെയ്തു )
തിന്മയാര്‍ന്ന വഴിയും ത്യജിക്കുവാന്‍
ചിന്മയാ തരിക നിന്‍ വരം
(സ്നേഹനാഥനരുള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts