വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | കലാരത്നം കെ ജി ജയൻ (ജയ വിജയ) |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 19 2013 05:17:19.
തുമ്പിക്കയ്യാൽ ഒന്നു തൊട് കുംഭി മുഖനേ കളിയാട് കുങ്കുമ കളഭ കുറിയണിഞ്ഞുമയുടെ പൊൻകുടമേ നീ വിളയാട് ഈ തങ്ക മഴയിൽ നീരാട് തങ്ക മഴയിൽ നീരാട്... (തുമ്പിക്കയ്യാൽ...) അപ്പം വാർത്തു നിറയ്ക്കുന്നു ആവണി മാസ നിശീഥങ്ങൾ (2) നക്ഷത്രത്തരി കൽക്കണ്ടം നർത്തനമാടാൻ പൂമുറ്റം നാലാം നാളിലുദിക്കും പിറയൊരു നാളികേര പൂവല്ലോ നമ്മുടെ കണ്മണി നീയല്ലോ... (തുമ്പിക്കയ്യാൽ...) അരവണയുണ്ടത് മതിയായോ അതിനൊരു തിത്തെയ്യ് ആടാട് (2) വലംപിരി കൈയ്യിൽ വരമാട് ഇടംപിരി മാറി കുളിരാട് ഇതുവഴി അതുവഴി ഓടിനടന്നെൻ വഴിയും പിഴയും തീർത്താട് പാപക്കുന്നു തകർത്താട് തുമ്പിക്കയ്യാൽ ഒന്നു തൊട് കുംഭി മുഖനേ കളിയാട് കുങ്കുമ കളഭ കുറിയണിഞ്ഞുമയുടെ പൊൻകുടമേ നീ വിളയാട് ഈ തങ്ക മഴയിൽ നീരാട് തങ്ക മഴയിൽ നീരാട്... (തുമ്പിക്കയ്യാൽ...) | |