ശരണം തരൂ സകലേശ്വര
തിരുവാഭരണം 5
Saranam Tharoo Sakaleswara (Thiruvabharanam - V)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 04 2018 12:22:03.
ശരണം തരൂ ശബരീശ്വരാ അഭയം തരൂ

ശരണം തരൂ സകലേശ്വരാ നിൻ പാദ പത്മങ്ങളഭയം തരൂ
ശരണം തരൂ സകലേശ്വരാ നിൻ പാദ പത്മങ്ങളഭയം തരൂ

മാലയിട്ടു വ്രത ശുദ്ധിയോടെ നിൻ നാമ മന്ത്ര മുരുവിട്ടു ഞാൻ
പത്തു മെട്ടു പടിയേറി നിന്നു തിരു സന്നിധാന മണയുന്നിതാ
മാലയിട്ടു വ്രത ശുദ്ധിയോടെ നിൻ നാമ മന്ത്ര മുരുവിട്ടു ഞാൻ
പത്തു മെട്ടു പടി യേറി നിന്നു തിരു സന്നിധാന മണയുന്നിതാ
അഴലിന്റെ കാർമേഘ മകലേണമേ എന്റെ അയ്യപ്പൻ മനവാനിൽ ഉദിക്കേണമേ

ശരണം തരൂ സകലേശ്വരാ നിൻ പാദ പത്മങ്ങളഭയം തരൂ

പൊന്നണിഞ്ഞ മണി മന്ദിരത്തിൽ നില കൊണ്ടിടുന്ന ശബരീശ്വരാ
ചാർത്തിടേണ മകതാരിലിന്നു മൃദു മന്ദഹാസ നവ ചന്ദനം
പൊന്നണിഞ്ഞ മണി മന്ദിരത്തിൽ നില കൊണ്ടിടുന്ന ശബരീശ്വരാ
ചാർത്തിടേണ മകതാരിലിന്നു മൃദു മന്ദഹാസ നവ ചന്ദനം
അതിലെന്റെ അഹംഭാവ മലിഞ്ഞീടണേ
എന്റെ അയ്യപ്പൻ വിളക്കായി വഴി കാട്ടണേ

ശരണം തരൂ സകലേശ്വരാ നിൻ പാദ പത്മങ്ങളഭയം തരൂ
ശരണം തരൂ സകലേശ്വരാ നിൻ പാദ പത്മങ്ങളഭയം തരൂ
നിൻ പാദ പത്മങ്ങളഭയം തരൂ
നിൻ പാദ പത്മങ്ങളഭയം തരൂ
നിൻ പാദ പത്മങ്ങളഭയം തരൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts