വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ടി എസ് രാധാകൃഷ്ണന്‍ |
ഗാനരചന | ആര് കെ ദാമോദരന്‍ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | വാസന്തി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:24.
കവിയൂർ വാഴും ഭഗവാനേ കപിവരനാകും ഹനുമാനേ അവികലമെൻ മനം നേരുന്നൂ അവില്‍പ്പന്തിരുനാഴി വഴിപാട്! (കവിയൂർ) പഞ്ചലോഹമണിവിഗ്രഹമെന്റെ നെഞ്ചകത്തിൽ ഞാൻ പ്രതിഷ്ഠിച്ചു കളഭം നടത്തി കലശം നടത്തി പുളകം കൊണ്ടു അനുദിനം ഞാൻ കണിയായ് കണ്ടൂ തിരുമുഖം ഞാൻ (കവിയൂർ) ബ്രഹ്മധ്യാനം പൂണ്ടു ഇലഞ്ഞിച്ചുവട്ടിൽ രാമഭക്തൻ നീ തപസ്സിരുന്നു ധനുമാസത്തിൽ മൂലം നാളിൽ ഹനുമൽസേവ തുടങ്ങീ ഞാൻ അനുഗ്രഹവർഷം നേടീ ഞാൻ (കവിയൂർ) | |