തൃക്കപാലേശ്വരത്തും
രുദ്രാക്ഷം
Thirukapaleswarathum (Rudraksham)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎസ്‌ ജയകുമാര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: September 17 2017 06:59:38.
 
തൃക്കപാലേശ്വരത്തും ശ്രീകണ്ഠേശ്വരത്തും തൃപ്പരപ്പിലും വാഴും പൊരുളേ
എന്നും തിരുവൈക്കത്തമരുന്ന കുളിരേ.... (തൃക്കപാലേശ്വരത്തും)
തിരുനന്ദിക്കരയിലും തിരുനട്ടാലത്തും
വാണിരുളെല്ലാമകറ്റും തിരുവടി ശരണം... (തൃക്കപാലേശ്വരത്തും)

തിരുജടയിൽ ഗംഗയും... തിരുമിഴിയിൽ അഗ്നിയും... (2)
തിരുമെയ്യിൽ ഭസ്മവും വ്യോമകേശവും മണിനാഗഭൂഷണങ്ങൾ
ഇളകുമ്പോൾ കൊടുംകാറ്റും... അവിടുന്ന് പഞ്ചഭൂതസ്വരൂപമല്ലോ...
(തൃക്കപാലേശ്വരത്തും)

ഒരു മിഴിയിൽ സൃഷ്ടിയും.... മറുമിഴിയിൽ മൃത്യുവും... (2)
ഒരു കണ്ണിൽ കാലവും കേളിയാടുമ്പോൾ കരിത്തോലണിഞ്ഞ്
നൃത്തമാടും വിശ്വരൂപം കണികാണുമെന്റെ ചിത്തം ചിദംബരമായ്...
(തൃക്കപാലേശ്വരത്തും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts