സ്നേഹഗീതിതന്‍ പല്ലവി
ഒന്നും പറയാതെ
Snehageethithan Pallavi (Onnum Parayaathe)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംശരത് ഗിരി
ഗാനരചനദീപു.കെ.നായർ
ഗായകര്‍പദ്മജ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:34.
സ്നേഹഗീതി തൻ പല്ലവി പാടിയ വാനമ്പാടി നീ
വാനവീഥിയിൽ വല്ലകി മീട്ടിയ
ദേവഗായകൻ നീ
ആത്മരാഗവേദികയിൽ നിറഞ്ഞ സംഗീതം
നീയെൻ കനിവിൻ സൗഭാഗ്യം
(സ്നേഹഗീതി തൻ ....)

ഹരിതഭംഗിയിൽ മഞ്ഞുതുള്ളികൾ
കനവു നെയ്യുമ്പോൾ
കനകലിപികളിൽ കാലമെഴുതും
കവിതയെത്ര മനോഹരം
ആ...ആ...ആ..ആ...
(സ്നേഹഗീതി തൻ ....)


ഹൃദയവനിയിൽ ആശാമലരുകൾ
വിടർന്നു നിൽക്കുമ്പോൾ
സഫലമാം ചിന്തകൾ കരളിലുണർത്തും
കൃതികളെത്ര സുശോഭിതം
ഉം..ഉം..ഉം..
(സ്നേഹഗീതി തൻ ....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts