കണ്ണനെ പോലെ
മുകുന്ദമാല
Kannane Pole (Mukundamaala)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംസുരേഷ് ശിവപുരം
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:40.
 കണ്ണനെപ്പോലെ കായാമ്പൂമണിവർണ്ണന്റെ മിഴികൾ താമരപ്പൂ
കിങ്ങിണിയായതു കൊന്നപ്പൂ
പൊന്നുണ്ണിയ്ക്കു ചൂടാൻ പീലിപ്പൂ
മയില്‍പ്പീലിപ്പൂ
(കണ്ണനെപ്പോലെ,......)


കൈവള കിലുങ്ങിയാൽ പൊന്നിൻ പൂ
കാൽത്തള ഇളകിയാൽ കദളിപ്പൂ (2)
തിരുനാസിക കണ്ടാൽ എള്ളിൻപൂ
അരിയ പൂപ്പുഞ്ചിരി തുമ്പപ്പൂ
മണിതുമ്പപ്പൂ
(കണ്ണനെപ്പോലെ,......)

മാറത്ത് മന്ദാരം തെച്ചിപ്പൂ
പാദത്തിൽ പിച്ചകം തുളസിപ്പൂ (2)
എന്തിനോ രാധയും മോഹിപ്പൂ (2)
നീ എന്തിനും രാധയെ സ്നേഹിപൂ
അനുരാഗപ്പൂ
(കണ്ണനെപ്പോലെ,......)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts