പെണ്ണെന്റെ ചിത്തത്തിൽ
ഒരിക്കൽ നീ പറഞ്ഞു
Pennente Chithathil (Orikkal Nee Paranju)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:47.

പെണ്ണെന്റെ ചിത്തത്തിലെന്നുമൊരുന്മാദം
വർണ്ണമായ് ഗാനമായ് തങ്ങി നില്പൂ (2)
നഷ്ട വസന്തത്തിൽ ഇഷ്ട സ്മൃതികളെ
നൽകുമാത്മാവിന്റെ ചൈതന്യമാണവൾ
(പെണ്ണെന്റെ ..)

വിലോല സങ്കൽപമായ് സ്നിഗ്ദ്ധലാവണ്യമായ്
അണയുമൊരജ്ഞാത കാമുകിയാണവൾ (2)
എന്നുമൊരൈശ്വര്യ ദേവതയാണവൾ
നേർവഴി കാട്ടുന്ന തോഴിയുമാണവൾ

ആ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങിയാൽ
സ്വർഗ്ഗം താനേയാ സവിധത്തിലെത്തും (2)
സ്വപ്നം സുഖദമൊരോർമ്മയായ് തീരും
എല്ലാം സദ് ചിന്ത നിർവൃതിയായ് മാറും
(പെണ്ണെന്റെ..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts