ഒന്നും പറയാതെ
ഒരിക്കൽ നീ പറഞ്ഞു
Onnum Parayaathe (Orikkal Nee Paranju)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:48.

ഒന്നും പറയാതെ എന്തു നീ ചെയ്‌വൂ
എല്ലാമറിയുന്നെൻ അന്തരാത്മാവിന്റെ വിങ്ങലും തേങ്ങലും (2)
അല്ലെങ്കിലെന്തിനു നിന്നെയെൻ ജീവനിൽ
ജീവന്റെ ജീവനായ് പൂജിക്കേണം
പ്രിയമുള്ളവളേ പ്രാണസഖീ
(ഒന്നും പറയാതെ..)

ഇനിയെന്റെ പാട്ടിന്റെ ശ്രുതി മാറിയത്
വിരഹ വിഷാദങ്ങളായിരിക്കാം
വിരഹവിഷാദങ്ങളായിരിക്കാം (ഇനിയെന്റെ..)
ഇനിയെന്റെ സ്വപ്നങ്ങൾ നിറമില്ലാതണയുന്ന
വിരസമാം നിമിഷങ്ങളായിരിക്കമ
ഇന്നെൻ നിർനിദ്രരാത്രികളായിരിക്കാം (2)
(ഒന്നും പറയാതെ..)

ഇതുവഴി വന്നെന്നെ തഴുകിയുണർത്തുമാ
കുളിർ കാറ്റിൻ നറുമണം പോയിരിക്കാം
കുളിർ കാറ്റിൻ നറുമണം പോയിരിക്കാം (ഇതുവഴി..)
എന്നും തലോടിയുറക്കുമാ സുഖരാത്രി
ഇനിയൊരു നാളും വരില്ലായിരിക്കാം
എന്നെന്നും പാഴ്ക്കിനാവായിരിക്കാം (എന്നും..)
(ഒന്നും പറയാതെ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts