വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | വിദ്യാധരൻ |
ഗാനരചന | ശശികല മേനോന് |
ഗായകര്‍ | പി ഉണ്ണികൃഷ്ണൻ |
രാഗം | ധര്‍മവതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:50.
കണ്ണന്റെ ലീലകൾ കണ്ടുകണ്ടങ്ങനെ അമ്പാടിമുറ്റത്തു നിന്നിരുന്നു (കണ്ണന്റെ) കണ്ണന്റെ ലീലകൾ കണ്ടുകണ്ടങ്ങനെ അമ്പാടിമുറ്റത്തു നിന്നിരുന്നു -ഞാൻ ഒരു കൃഷ്ണതുളസിയായ് നിന്നിരുന്നു കണ്ണനിടയ്ക്കിടെ തുളസീദളം നുള്ളി മുടിയിൽ തിരുകി നടന്നിരുന്നു-അന്ന് മുടിയിൽ തിരുകി നടന്നിരുന്നു (കണ്ണന്റെ) കാലിയെ മേച്ചുകൊണ്ടന്നു നടന്നതും കാളിയസർപ്പത്തിൻ ദുർമ്മദം തീർത്തതും(കാലിയെ) ഉരലിൽ ബന്ധിച്ചമ്മ കോപിച്ചതും-പിന്നെ ഉറിയിൽ നിന്നും വെണ്ണ മോഷ്ടിച്ചതും നന്ദകിശോരന്റെ ലീലകളോരോന്നും ഇന്നലെയെന്നോണം ഓർക്കുന്നു ഞാൻ-എല്ലാം ഇന്നലെയെന്നോണം ഓർക്കുന്നു ഞാൻ (കണ്ണന്റെ) ഇജ്ജന്മം അക്കഥ ഒക്കെയും ഓർക്കവേ മുജ്ജന്മ പുണ്യത്തിൻ ധന്യത പുൽകവേ(ഇജ്ജന്മം) സർവം സമർപ്പിച്ചു നിൽക്കുന്നു ഞാൻ -എന്റെ ദു:ഖങ്ങളെല്ലാം മറക്കുന്നു ഞാൻ ഗോപികാരമണന്റെ തൃക്കാൽക്കലിങ്ങനെ തൊഴുതു നിൽക്കാൻ വരം നൽകിടേണം-എന്നും തൊഴുതു നിൽക്കാൻ വരം നൽകിടേണം (കണ്ണന്റെ) | |