ബാലനായി കിടങ്ങൂരിൽ
വേല്‍ വേല്‍
Baalanaayi Kidangooril (Vel Vel)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംതേജസ്
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍സന്നിദാനന്ദന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 24 2012 15:25:10.
 
ബാലനായി കിടങ്ങൂരില്‍ സ്കന്ദനിന്നരുളുന്നേ
വാഹനം മയിലുണ്ടേ പീലികള്‍ നീര്‍ത്തീട്ടുണ്ടേ
ഉണരും ബാലാര്‍ക്കന്‍ അണിയും കേയൂരം
കവിളില്‍ സിന്ദൂരം അഭയം കൈകളില്‍
സുബ്രഹ്മണ്യനെ ധ്യാനിക്കാന്‍ വന്നീടുന്നേ
എന്നോമല്‍ പൈതല്‍ പോല്‍ സ്നേഹം തോന്നി
(സുബ്രഹ്മണ്യനെ )

സൂര്യനായി തിളങ്ങീടും ശിവസുതഷണ്‍മുഖനേ
കാണുവാന്‍ മോഹമുണ്ടേ വേലുമായി നിന്റെ രൂപം
നിറയും ആനന്ദം കവിയും കണ്ണുകളില്‍
ചൊരിയും കാരുണ്യം അടിയന്നമൃതായി
(സുബ്രഹ്മണ്യനെ ) (2)

കിടങ്ങൂരില്‍ അരുളീടും ഗണപതിസോദരന്റെ
പേരാര്‍ന്ന കൂത്തമ്പലം തൂണിലോ കുറുന്തോട്ടി
പുഴതന്‍ തീരത്തായി വിരിയും ലാവണ്യം
കരയും പാവങ്ങള്‍ക്കു് അരുളും ആലംബം
(സുബ്രഹ്മണ്യനെ ) (2)
(ബാലനായി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts