വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | വിദ്യാധരൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കബീര്‍ |
രാഗം | സിന്ധു ഭൈരവി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:53.
സ്വർണ്ണപ്പക്ഷീ ഒരു പൊൻതൂവൽ തരൂ വർണ്ണച്ചിറകിൻ പൂങ്കുലയിൽ നിന്നൊരു പൊൻതൂവൽ തരൂ സ്വർണ്ണപ്പക്ഷീ (സ്വർണ്ണപ്പക്ഷീ...) പാവത്തൊപ്പിയിൽ വെയ്ക്കാം പൂപ്പാലികയിൽ കണി വെയ്ക്കാം മാറോടണയ്ക്കാം മധുരമൊരീരടി പാടിയിരിക്കാം പാടിപ്പാടി തഴുകിയിരിക്കാം സ്വർണ്ണപ്പക്ഷീ..) നീലത്താമരയിലയിൽ നിൻ തൂവൽ പൊന്മുനയാലെ ഞാനെഴുതീടാം അരിയൊരു ഗാനം പാടിയുറക്കാൻ ഇന്നെൻ ഓമൽ സഖിയെയുറക്കാം (സ്വർണ്ണപ്പക്ഷീ...) | |