കനിവോലും കാടാമ്പുഴ
പൂമൂടല്‍ വോ I
Kanivolum Kaadaampuzha (Poomoodal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 01 2021 14:15:10.

കനിവോലും കാടാമ്പുഴ അമ്മതന്‍ ചൈതന്യം
കതിരിടും കാനന മേഖലയില്‍...
ഒരു ഗാന ശകലമായി എത്തുമെന്നില്‍
സപ്ത സ്വരമായി പുണര്‍ന്നാവു ജഗദംബികേ

പുലര്‍വേള തോറും കിളികള്‍തന്‍ കളരവം
ഉയരുന്നു സാന്ദ്രമാം ഉണര്‍ത്തു പാട്ടായി..
കുളി കഴിഞ്ഞീറന്‍ ഉടുത്തു കൊണ്ടാദരാല്‍
ഉദയശ്രീയെത്തുന്നു ചെമ്പട്ടുമായി

ഇവിടമാണിവിടമാണമ്മേ നിന്‍ കരുണതന്‍
ഉറവിടം നാമം ജപിക്ക നമ്മള്‍..
മതിലകത്തമരുന്നോരീ മണ്‍തരികളെ
മതി വരിവോളം നമിക്ക നമ്മള്‍...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts