കാടാമ്പുഴയിലെ
പൂമൂടല്‍ വോ I
Kaadaampuzhayile (Poomoodal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ലീല
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: October 25 2020 13:13:31.
കാടാമ്പുഴയിലെ ശ്രീലകത്തമരുന്ന-
ദേവിയെ കാണുവാന്‍ മോഹം
കണ്‍കുളിര്‍ക്കെ കണ്ടാ തൃപ്പാദപത്മങ്ങള്‍-
വന്ദിക്കുവാനൊരു മോഹം
വന്ദിച്ചു കീര്‍ത്തനം പാടി ഞാനൊരു-
നാദ ബിന്ദുവായി തീരുവാന്‍ മോഹം

കാടാമ്പുഴയില്‍ കദംബ വനത്തിലെ-
ദേവിയെ കാണുവാന്‍ മോഹം
അന്തരംഗത്തിലെ പൂക്കള്‍-
അറുത്തെടുത്തര്‍ച്ചിക്കുവാനൊരു മോഹം
കെട്ടഴിയാതെ കുരുങ്ങും ദുരിതത്തിന്‍-
മുട്ടറുക്കാനൊരു മോഹം
മുട്ടറുക്കാനൊരു മോഹം

കാടാമ്പുഴയിലെ കാരുണ്യ മൂര്‍ത്തിയാം-
ദേവിയെ കാണുവാന്‍ മോഹം
പുണ്യത്തിടമ്പിലെ എന്നമ്മയെ നിത്യം-
പൂമൂടി കാണുവാന്‍ മോഹം
പാര്‍ത്ഥനു കൈവല്യം നല്‍കിയോരാ-
ഭക്ത വാത്സല്യം നുകരുവാന്‍ മോഹം
ഭക്ത വാത്സല്യം നുകരുവാന്‍ മോഹം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts