താമരപ്പൂങ്കാവനത്തില്
ഇതു ഭൂമിയാണ്
Thaamarappoonkaavanathilu (Ithu Bhoomiyanu)
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംകെ രാഘവന്‍
ഗാനരചനകെ ടി മുഹമ്മദ്
ഗായകര്‍എസ് എം സയ്ദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:06.

താമരപ്പൂങ്കാവനത്തില്
താമസിക്കുന്നോളേ.. താമസിക്കുന്നോളേ..
പഞ്ചവര്‍ണ്ണപ്പൈങ്കിളിയില്
പങ്ക് റങ്കുള്ളോളേ.. പങ്ക് റങ്കുള്ളോളേ..
താമരപ്പൂങ്കാവനത്തില്
താമസിക്കുന്നോളേ.. താമസിക്കുന്നോളേ..

പൂനിലാവ്‌ വന്ന് പൂ വിതറണുണ്ട്.. (2)
പൂക്കളില്‍ പൂറാണിയായി പൂത്തു നില്‍ക്കുന്നോളേ ..
പൂത്തു നില്‍ക്കുന്നോളേ .. (പൂക്കളില്‍... )

താമരപ്പൂങ്കാവനത്തില്
താമസിക്കുന്നോളേ.. താമസിക്കുന്നോളേ..

കാത്തിരുന്ന് കാത്തിരുന്ന്
കാല്‍ തരിച്ചു പോയി കാല്‍ തരിച്ചു പോയി... (കാത്തിരുന്നു.. )
കണ്മണിയെ കാണുവാനായ്
കണ്‍ കൊതിച്ചു പോയി.. കണ്‍ കൊതിച്ചു പോയി.. (കണ്മണിയെ... )
കണ്ണുകളാല്‍ ഖല്‍ബുകളില്
കല്ലെറിയുന്നോളേ.. കല്ലെറിയുന്നോളേ.. (കണ്ണുകളാല്‍... )

താമരപ്പൂങ്കാവനത്തില്
താമസിക്കുന്നോളേ.. താമസിക്കുന്നോളേ..

അന്നൊരു നാള്‍ അമ്പിളിമാന്‍
വമ്പനായി വന്നു ... വമ്പനായി വന്നു (അന്നൊരു.. )
വന്നു നിന്നെ കണ്ടതോടെ
അമ്പരന്നു നിന്നു.. അമ്പരന്നു നിന്നു.. (വന്നു.. )
കണ്ണുകളാല്‍ ഖല്‍ബുകളില്
കല്ലെറിയുന്നോളേ.. കല്ലെറിയുന്നോളേ.. (കണ്ണുകളാല്‍... )

താമരപ്പൂങ്കാവനത്തില്
താമസിക്കുന്നോളേ.. താമസിക്കുന്നോളേ..




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts