കണ്ണിന്റെ കടമിഴിയാലെ
ആദ്യരാത്രി
Kanninte Kadamizhiyale (Aadhyarathri )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ ജി സത്താര്‍
ഗാനരചനകെ ജി സത്താര്‍
ഗായകര്‍കെ ജി സത്താര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 24 2012 04:25:36.

കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ
കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ
ഇന്നെന്തേ നിന്‍ മിഴിക്കൊരു നിറമാറ്റം പൊന്നേ...
പെണ്ണേ...കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ
ഇന്നെന്തേ നിന്‍ മിഴിക്കൊരു നിറമാറ്റം പൊന്നേ...
പെണ്ണേ...കണ്ണിന്റെ കടമിഴിയാലെ
കിന്നാരം പറയണ പെണ്ണേ.....

പുതുമലരണിയുന്ന പുഞ്ചിരി തൂകുന്ന
പൂമണം വീശുന്ന മെയ്യാണു്...
പുതുമലരണിയുന്ന പുഞ്ചിരി തൂകുന്ന
പൂമണം വീശുന്ന മെയ്യാണു്...
സുന്ദര മാരന്‍ ചാരത്തണയാന്‍
ഖൽ‌ബു് കൊതിക്കണ നാളാണു്....
സുന്ദര മാരന്‍ ചാരത്തണയാന്‍
ഖൽ‌ബു് കൊതിക്കണ നാളാണു്....
ഖൽ‌ബു് കൊതിക്കണ നാളാണു്....
(കണ്ണിന്റെ കടമിഴിയാലെ....)

അരയന്നപ്പിട പോലെ അരക്കെട്ടും
കുണുക്കിക്കൊണ്ടാരെയും മയക്കുന്ന നടയാണു്....
അരയന്നപ്പിട പോലെ അരക്കെട്ടും
കുണുക്കിക്കൊണ്ടാരെയും മയക്കുന്ന നടയാണു്....
അരിമുല്ലച്ചേലുള്ള പവിഴപ്പൂമ്പല്ലുകള്‍
അറിയാതെ മിനുക്കിയ ചിരിയാണു്...
അരിമുല്ലച്ചേലുള്ള പവിഴപ്പൂമ്പല്ലുകള്‍
അറിയാതെ മിനുക്കിയ ചിരിയാണു്...
അറിയാതെ മിനുക്കിയ ചിരിയാണു്...
(കണ്ണിന്റെ കടമിഴിയാലെ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts