കൊടുക്കുന്ന കൈ
ശരണമഞ്ജരി
Kodukkunna Kai (Sarana Manjari)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2020 09:59:34.
കൊടുക്കുന്ന കൈയാണയ്യപ്പന്‍
മന്ത്രം തുടിക്കുന്ന മനസ്സാണയ്യപ്പന്‍
പരദുഃഖങ്ങളില്‍ തടം തല്ലിയൊഴുകും
പമ്പാതീര്‍ത്ഥമാണയ്യപ്പന്‍

കരുണക്കടലില്‍ കുടയായി വിടരും
നിറതിങ്കളാണെന്‍ അയ്യപ്പന്‍
സമസ്ത ലോകങ്ങള്‍ക്കതിനായകന്‍
അഭീഷ്ട വരദന്‍ അയ്യപ്പന്‍

ശുദ്ധശരീരന്‍ സപ്താര്‍നവധരന്‍
അഷ്‌ടൈശ്വര്യധന്‍ അയ്യപ്പന്‍
കിന്നര കീര്‍ത്തിത മൃണാള ധവളന്‍
സന്ന്യാസീശ്വരന്‍ അയ്യപ്പന്‍

പുരുഷാര്‍ത്ഥങ്ങള്‍ തൊഴുതു മടങ്ങും
പുണ്യസ്മൃതിയാണയ്യപ്പന്‍
വിസ്മയ വേദ പ്രപഞ്ചകാരകന്‍
വിരാഡ് സ്വരൂപന്‍ അയ്യപ്പന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts