നാരായണ ജയ
നാരായണ ജയ (II)
Narayana Jaya (Naraayana Jaya (II))
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഷോബിൻ കണ്ണങ്ങാട്ട്
ഗായകര്‍ഉണ്ണി മേനോന്‍
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2020 12:01:12.
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ [3]

മനം നൊന്തു ഞാന്‍ നിന്നെ വിളിക്കുന്നു
മമദുഃഖം നിന്‍ മുമ്പില്‍ മൊഴിയുന്നു
കാണിക്കയേകുവാന്‍ ഒന്നുമില്ലാതെ
ശൂന്യമാം കരങ്ങളാല്‍ കൈ തൊഴുന്നേന്‍
കൃഷ്ണാ..... കൃഷ്ണാ.....കൈ തൊഴുന്നേന്‍ ഞാന്‍ കൃഷ്ണാ..
കൃഷ്ണാ.....കൃഷ്ണാ.....കൈ തൊഴുന്നേന്‍ ഞാന്‍ കൃഷ്ണാ..

നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ [3]

കനകമായി കവിതയും പനിനീരായി കണ്ണീരും
കരളിലെരിയുമീ കദനസംഗീതവും
അടിയനീനടയില്‍ സമര്‍പ്പിക്കുന്നു
അഴല്‍പൊതി ഓരോന്നായി തുറന്നിടുന്നു
അവിടുത്തെ കാരുണ്യം ഞാന്‍ കൊതിക്കുന്നു
കൃഷ്ണാ.. കൃഷ്ണാ... തത്ക്ഷണം നീയെന്നില്‍ കനിയുകില്ലേ

നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ [3]

മുന്‍ജന്മ പാപവും ഈ ജന്മദുരിതവും
ഏന്തി ഞാന്‍ ഉഴറുന്നു മറുതീരം കാണാതെ
അശരണനായി ഞാന്‍ കേഴുന്ന വേളയില്‍-
അരികില്‍ വന്നണയു നിന്‍തുണയേകൂ
എന്‍ അഭയവും ആശ്രയവും നീയല്ലേ
കൃഷ്ണാ.. കൃഷ്ണാ... അമൃതവര്‍ഷം പോല്‍ നീ പെയ്തണയൂ..

നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ [3]
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts