വിശദവിവരങ്ങള്‍ | |
വര്‍ഷം | തരം തിരിക്കാത്തത് |
സംഗീതം | ടി ഏ കല്ല്യാണം |
ഗാനരചന | ലഭ്യമല്ല |
ഗായകര്‍ | സോഹ്റാ ഭായ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:34.
പുന്നാരമകള്ക്കൊത്ത് പുതുമാരന് വരുവാന്‍ പൂതി കൊണ്ടനേകം നേര്‍ച്ചകള്‍ ചെയ്യും പൊലിവാല് വന്നോര്ക്ക് വിരുന്നാക്കി തറവാടും മുടിഞ്ഞ് വക പൊന്നും പുടവ വന്നോരെല്ലാം ഒഴിഞ്ഞ് അന്നാളില്‍ ആയിഷാബീക്കിരുപത്തേഴടുത്ത് അകം തിങ്ങും മകളാല്‍ ആമിനാത്താത്താ വെറുത്ത്.. ഇന്നാരെങ്കിലും വന്നാല്‍ വല വെച്ചു പിടിക്കും ഇശാലോടുമ്മയും മോളും ചിരിച്ചും കൊണ്ടുരയ്ക്കും.. പാറിക്കൊണ്ടണഞ്ഞപ്പോൾ തടത്തിങ്കല്‍ ഖദീജ പനമുക്കില്‍ ഹമീദിന്റെ വരവുണ്ടെന്നറിവാല് കൂറും വാര്ക്കതില് മോളേ വിളിച്ചുമ്മ പറഞ്ഞ് ഗുണമൊത്ത് മകള്‍ വേഗം ഉടുത്തെല്ലാം ചമഞ്ഞ്.. ചോറും പത്തിരിയാക്കി പടിക്കല്‍ കാത്തിരുന്ന് ചൊറുക്കിൽ സ്യൂട്ടണിഞ്ഞിതാ ഹമീദുണ്ട് വരുന്ന്.. കൂറോടെ കസാലമ്മല് ഇരുത്തി തീന് കൊടുക്കും കതകിന്റെ മറവില്‍ നിന്നയിഷാബീ ചിരിക്കും.. മാറില്‍ മിന്നിടും മുത്തു മണിമാല തിളങ്ങി മൈലാഞ്ചി കളറു കൈകള്‍ വള തമ്മില്‍ കിലുങ്ങി... മാറാതന്നിരുപേരും കടക്കണ്ണാൽ മലർത്ത് മുഹബത്താം കുളിർവണ്ടന്നിരു ഖല്‍ബും തളിര്‍ത്ത്.... | |