ആത്മാവിൻ
ഭാരമുള്ള കുരിശുകൾ
Aathmaavin (Bhaaramulla Kurishukal)
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനചേറായി ജി
ഗായകര്‍സി ഒ ആന്റോ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:35.




ആത്മാവിന്‍ തടത്തിലെ തേന്മാവിന്‍ കൊമ്പില്‍നിന്നും
ആശതന്‍ തേന്‍ കനികള്‍ കൊഴിയുമെന്നോ...ആത്മാവിന്‍ ...

മോഹിക്കും മധുരമായ് സ്നേഹിച്ച ഹൃദയങ്ങള്‍
മോഹിക്കും മധുരമായ് സ്നേഹിച്ച ഹൃദയങ്ങള്‍
ദാഹിച്ചു തളര്‍ന്നേവം തകരുമെന്നോ
ദാഹിച്ചു തളര്‍ന്നേവം തകരുമെന്നോ
കാലത്തിന്‍ കൈകളോരോ കരിന്തിരി കൊളുത്തി
ദീപത്തിന്‍ തെളിനാളം അണയ്ക്കുമെന്നോ (കാലത്തിന്‍ )
(ആത്മാവിന്‍ )

കാര്‍മുകില്‍ തിങ്ങിടുമീ ജീവിതവിണ്ണില്‍ നിന്നും
കാര്‍മുകില്‍ തിങ്ങിടുമീ ജീവിതവിണ്ണില്‍ നിന്നും
വാര്‍മഴവില്ലേ നീ മായരുതേ
വാര്‍മഴവില്ലേ നീ മായരുതേ
എന്നെപ്പിരിഞ്ഞു നീ എങ്ങുപോയ് മറഞ്ഞാലും
നിന്നെ ഞാന്‍ കാത്തിരിക്കും പൊന്‍ കതിരേ (എന്നെ)
(ആത്മാവിന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts