ആനന്ദമഴയിൽ
മേഘമൽഹാർ
Aananda Mazhayil (Meghamalhar)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംദാമോദർ നാരായണൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ശ്രീനിവാസ് ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 17:59:39.

ആനന്ദമഴയില്‍ ഇരു ദേഹം നനഞ്ഞു
ആകാശഹൃദയം ഇരു ജീവന്‍ മുകര്‍ന്നു
പുതുപുളകങ്ങള്‍ പെയ്തു
മഴമേഘങ്ങള്‍ താഴെ
കുളിരോളങ്ങള്‍ നാം തമ്മില്‍ കൈമാറവേ...
(ആനന്ദമഴയില്‍....)

നിന്നോമല്‍ പാദങ്ങള്‍ തീര്‍ക്കുന്ന താളങ്ങള്‍
എന്നുള്ളില്‍ മാറുന്നു മോഹങ്ങളായ്
നീയെന്റെ ആത്മാവില്‍ ചാര്‍ത്തുന്ന വര്‍ണ്ണങ്ങള്‍
ഇന്നേതോ മഴവില്ലിന്‍ മാല്യങ്ങളായ്
നീര്‍മുത്തു വാരിയണിഞ്ഞു...
നീയെന്റെ മുന്നില്‍ നിറഞ്ഞൂ...
ഒരു മേഘസന്ദേശം നീയെന്നിലറിയാതെ
എഴുതുന്നപോൽ....
(ആനന്ദമഴയില്‍....)

എന്നുള്ളില്‍ സംഗീത മധുവാര്‍ന്ന നാദങ്ങള്‍
വിണ്ണില്‍ നിന്നോലുന്ന ആശംസയായ്
നിന്‍ ലാസ്യഭാവങ്ങള്‍ താനേ പകര്‍ത്തുന്നു
ആരാമപുഷ്പങ്ങള്‍ ആലോലരായ്
ഈ രാഗമേഘമരുളും
അഭിലാഷ വർ‌ണ്ണമണിഞ്ഞൂ
ഒരു പ്രേമസന്ദേശം അകതാരിലെഴുതുന്നു
ആലോലം ഞാന്‍.....
(ആനന്ദമഴയില്‍....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts