നീലപ്പീലികളാൽ
മേഘമൽഹാർ
Neelappeelikalaal (Meghamalhar)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംദാമോദർ നാരായണൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 17:55:49.

നീലപ്പീലികളാല്‍ വാനം ഭൂമിയില്‍
സ്വർണ്ണപ്പൂമയിലായ് ആടും ഭംഗിയില്‍
പ്രേമത്തുമ്പികളായ് ചോലത്തെന്നലില്‍
മുല്ലത്താഴ്വരയില്‍ വെള്ളിത്തൂവലാല്‍
തളിരാടും വേളയില്‍...
കുളിരോലും വീഥിയില്‍...
മലരാകും മേനിയില്‍
ശ്രുതിമീട്ടും തുള്ളികള്‍....
സ പ നി പ മ രി ഗ മ പ
(നീലപ്പീലികളാല്‍....)

കാറ്റിന്‍ കൈ തൊടുന്ന നേരം
പൂവില്‍ തേന്‍ നിറഞ്ഞ നിമിഷം
പൂത്തൂ എന്നിലേതു സുഖമോ
നിന്നില്‍ നിന്നും....
ചേലിന്‍ നൂപുരങ്ങളായി
ഓളം താളമൊന്നു നല്‍കി
ഞാനീ ദിവ്യരാഗമഴയില്‍
നീരാടുമ്പോള്‍..
തളിരാടും വേളയില്‍...
കുളിരോലും വീഥിയില്‍...
മലരാകും മേനിയില്‍
ശ്രുതിമീട്ടും തുള്ളികള്‍....
സ പ നി പ മ രി ഗ മ പ
(നീലപ്പീലികളാല്‍....)

വിണ്ണിന്‍ തൂവലാര്‍ന്ന കിളിയേ
ഈറന്‍ ചാർ‌ത്തിനിൽ‌ക്കുമഴകേ
എന്നില്‍ നിന്റെ സ്വപ്നമഴതന്‍
തേരോട്ടങ്ങള്‍...
നീയെന്‍ മോഹമായി വിരിയെ
നീയെന്‍ ആത്മദാഹമറിയെ ...
മീട്ടും മേഘമല്‍ഹാറിനിയും
നിന്നുള്ളില്‍ ഞാന്‍.....
തളിരാടും വേളയില്‍...
കുളിരോലും വീഥിയില്‍...
മലരാകും മേനിയില്‍
ശ്രുതിമീട്ടും തുള്ളികള്‍....
സ പ നി പ മ രി ഗ മ പ
(നീലപ്പീലികളാല്‍....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts