ഓണക്കിളി
അത്തം പത്ത്
Onakkili (Atham Pathu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജോജി ജോൺസ്‌
ഗാനരചനഖാദര്‍ പട്ടേപ്പാടം
ഗായകര്‍ഇളയരാജ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:40.
 ഓണക്കിളി പറന്നു വാ.
ഓമനക്കിളി ഒരുങ്ങി വാ ...
അങ്ങേക്കൊമ്പിലെ ചില്ലേലിരുന്നൊരു
പാട്ടു പാടാമേ..
താഴേക്കടവില്‍ കിക്കിളികൂട്ടും
പൂഞ്ചോലപ്പെണ്ണ്‌
രാഗത്തിനൊത്തൊരു തകിലു മീട്ടി താളമൊരുക്കുമല്ലൊ

വെണ്‍മേഘം പന്തലിടും
വെള്ളിലപ്പൂ വര്‍ണ്ണമിടും
ഓണത്തെന്നലില്‍ ഒഴുകി വരുമൊരു
കുമ്മാട്ടിക്കളി കാണാമേ..
കാട്ടുപൊന്തകള്‍ കാവടിയാടും
മന്ദാര മണിക്കുന്നിന്‍മേല്‍
ഓണപ്പൊട്ടനും ആവണിക്കുട്ടനും
മറിഞ്ഞു തിരിഞ്ഞൊരു നൃത്തമാടും..

പച്ചക്കുട നീര്‍ത്തും തെങ്ങിന്‍ തലപ്പില്‍
നൂറുനൂറു കളിക്കുടുക്ക
പാട്ടിന്നിടയിലെ ദാഹമൊതുക്കാന്‍
കുടുക്കയിലുണ്ടല്ലൊ നീരുറവ
നാടന്‍ ശീലിലായി ഓണം കളിക്കും
നാണം കുണുങ്ങണ കവുങ്ങിന്‍ കൂട്ടം ആടിത്തളരുമ്പോള്‍ വീശിത്തരുവാന്‍
കൊലു കൊലുങ്ങനെ പൂക്കുലകള്‍..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts