കാണാൻ കൊതി
സ്നേഹപൂർവ്വം നിനക്കായ്
Kaanaan Kothi (Snehapoorvam Ninakkaay)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആഷിർ വടകര
ഗാനരചനആഷിർ വടകര
ഗായകര്‍കൃഷ്ണകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2012 13:36:22.
 
കാണാന്‍ കൊതി നിന്നെ കാണാന്‍ കൊതി
എന്നും ഒരു വട്ടം നിന്നെ കണ്ടാല്‍ മതി
കണ്ടാല്‍ സഖി വന്നു മിണ്ടാന്‍ കൊതി
നിന്നിലലിയാന്‍ കഴിഞ്ഞാല്‍ ജന്മം മതി

(കാണാന്‍ )

പലതും പറഞ്ഞു നിന്‍ അരികത്തു നില്‍ക്കുവാന്‍
പലനാളായി പ്രിയദേ മോഹിപ്പൂ ഞാന്‍
(പലതും )
ഒരു നേരമെങ്കിലും നിന്‍ മുഖം കാണുവാന്‍
കൊതിയോടെ ഞാനിന്നും വന്നു നിന്നു
കൊതിയോടെ ഞാനിന്നും

(കാണാന്‍ )

പറയാത്തൊരിഷ്ടങ്ങള്‍ പാഴു്മുളംതണ്ടിലെ
പ്രണയാര്‍ദ്രഗീതമായി പാടുമ്പോഴും
(പറയാ )
വെറുതെയിരുന്നു നിന്‍ ഓര്‍മ്മതന്‍ സന്ധ്യയില്‍
കനലായെരിഞ്ഞു ഞാന്‍ സൂര്യനെപ്പോല്‍
കനലായിരിഞ്ഞു ഞാന്‍

(കാണാന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts