മൗനം
സ്നേഹപൂർവ്വം നിനക്കായ്
Mounam (Snehapoorvam Ninakkaay)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആഷിർ വടകര
ഗാനരചനആഷിർ വടകര
ഗായകര്‍അരുൺകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2013 18:07:29.
 
മൗനമാണെനിക്കെന്നുമിഷ്ടം - നിന്റെ
മൗനമാണെനിക്കേറെ ഇഷ്ടം
(മൗനമാണെനിക്കെന്നും )
നീ പറയാതെ പറയുന്ന കാര്യങ്ങളെന്റെ
ഹൃദയം കേള്‍ക്കുമ്പോഴും
നിന്റെ മൗനമാണെനിക്കെന്നുമിഷ്ടം

കാണാനെനിക്കേറെ മോഹമുണ്ടെങ്കിലും
കാണാതിരിക്കുമ്പോഴാണു സുഖം
കേള്‍ക്കാനെനിക്കേറെ ദാഹമുണ്ടെങ്കിലും
കേള്‍ക്കാതിരിക്കുമ്പോള്‍ ആണു് രസം
ആ മിഴിനൂല്‍ക്കിനാവിന്റെ നനവാര്‍ന്ന തീരം
ഹൃദയം തേടുമ്പോഴും
നിന്റെ മൗനമാണെനിക്കെന്നുമിഷ്ടം

മനസ്സിന്റെ വിളി കേട്ടു് നീ വരില്ലെങ്കിലും
നോവാര്‍ന്നൊരോര്‍മ്മകള്‍ ഓടിവരും
സ്വപ്നങ്ങളില്‍ എന്റെ ചിത്രമില്ലെങ്കിലും
നീയെന്നുമെന്റേതു മാത്രമല്ലേ
ഈ സുഖമുള്ള വേദന തേനായി തുളുമ്പും
നിന്നെ ഓര്‍ത്തിരുന്നാല്‍
നിന്റെ മൗനമാണെനിക്കെന്നുമിഷ്ടം

(മൗനമാണെനിക്കെന്നും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts