അമ്മ മലയാളം നന്മ മലയാളം
മലയാള മധുരിമ
Amma malayalam nanma malayalm (Malayala Madhurima)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവി കെ ശശിധരൻ
ഗാനരചനഡിബി അജിത്കുമാർ
ഗായകര്‍ഭൈരവി ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:54.
അമ്മ മലയാളം നന്മ മലയാളം
കര്‍മ്മധീരത കൊണ്ടുനമ്മെ
സഹ്യനോളമുയര്‍ത്തി നിര്‍ത്താന്‍
എല്ലുറപ്പും കരളുറപ്പും തന്ന മലയാളം

ഉള്ളിലഗ്നി കടഞ്ഞുനീറി ആളിവിടരുമ്പോള്‍
ചുണ്ടുകൊണ്ടൊരു പൈങ്കിളി പകരുന്നു മലയാളം
തേക്കുപാട്ടും ഞാറ്റുപാട്ടും തന്ന മലയാളം
കൂത്തുതുള്ളല്‍പ്പാട്ടിലുണരും വര്‍ണമലയാളം

പുണ്ണ്യമായ് തിരുനാവമണലില്‍ പൂക്കണിവെയ്ക്കാന്‍
ഇന്ദുകലയായ്,ചിങ്ങവെയിലായ്‌ വന്നു മലയാളം
ചുട്ടികുത്തി ഉണ്ണായിപ്പദമാടുമ്പോള്‍
പുളിയിലക്കര ചുറ്റിനിന്നൊരു പെണ്ണുമലയാളം

മാറ്റുവിന്‍ ചട്ടങ്ങളെ,കൈചൂണ്ടി മലയാളം
ഭാരതസ്ത്രീ തന്ന ഭാവശുദ്ധി മലയാളം
പ്രേമസംഗീതത്തിലെ നിറഞ്ഞ മലയാളം
നേടണം ഇനിയും നമുക്കൊരു നല്ല മലയാളം  


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts