അക്ഷരവൃക്ഷ തണലിൽ
മലയാള മധുരിമ
Aksharavriksha thanalil (Malayala Madhurima)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവി കെ ശശിധരൻ
ഗാനരചനജെ ഷിജിമോൾ
ഗായകര്‍ഭൈരവി ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:55.
അക്ഷര വൃക്ഷത്തണലിലിരുന്നീ-
യാകാശം ഞാന്‍ കാണുന്നു
ഒത്തിരിയൊത്തിരി നക്ഷത്രങ്ങള്‍
നൃത്തച്ചുവടുകളാടുന്നു
പുത്തരിയങ്കം പൂത്തിരുവാതിര
പൂവേ പൊലിപാടുന്നു
പുഞ്ചവരമ്പില്‍ വേര്‍പ്പും വെയിലും
പാട്ടും കൊയ്തു മെതിക്കുന്നു

മലരൊളിതിരളും മധുചന്ദ്രികയില്‍
മഴവില്‍ക്കൊടിയുടെ മുനമുക്കി
മലയാളത്തിനു മധുരം നല്‍കിയ
മലയപ്പുലയന്‍ മാടങ്ങള്‍
കേട്ടിട്ടില്ലേ തുടികൊട്ടുന്നൊരു
പൂതപ്പാട്ടിന്നീരടികള്‍
മാമ്പഴമുണ്ണാനെത്തും കൈകള്‍
പൂങ്കുല തല്ലിയവേദനകള്‍

കഥയുടെ പെരുമാള്‍ തകഴിനടന്നൊരു
വയലില്‍ കനകം വിളയുന്നു
മതിലുകളില്ലാത്തനുരാഗത്തിന്‍
ദിനസരിയെഴുതുന്നൊരു സുല്‍ത്താന്‍
ശബ്ദിക്കുന്നു കലപ്പ,ഓടയില്‍നിന്നു-
മെതിര്‍പ്പിന്‍ തീപ്പൊരികള്‍
മഞ്ഞു പുതച്ച മടുപ്പില്‍,രണ്ടാ-
മൂഴം തേടും ജന്മങ്ങള്‍

നിളയില്‍ നിലാവു തുഴഞ്ഞു മറിഞ്ഞു
കളിയച്ഛന്റെയിലത്തോണി
ഗീതാഞ്ജലിയീ ഓടക്കുഴലില്‍
പാടിവരുന്നു പെരുന്തച്ചന്‍
വര്‍ഗവിമോചന രണഗാഥകള്‍ തന്‍
സര്‍ഗ വസന്തം വയലാറില്‍
ഓര്‍ക്കുക വല്ലപ്പോഴും കേള്‍പ്പു
ഒറ്റക്കമ്പി തംബുരുവില്‍  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts