നാമസങ്കീർത്തന
ശ്രീ ഗുരുവായൂരപ്പൻ ഗാനങ്ങൾ
Namasankeerthana (Sree Guruvayoorappan Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരത്നസൂരി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍ഗിരിജ ശങ്കർ
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: March 13 2012 17:11:48.
 
നാമസങ്കീര്‍ത്തനശാസ്ത്രം കേട്ടാല്‍
താമസം കൂടാതെ മണ്ടിയെത്തും
(നാമ )
പ്രേമമാം പാലാഴി തന്നില്‍ വാഴും
താമരക്കണ്ണനാണെന്റെ ദൈവം (2)

(നാമ )

ചാരത്തോ ദൂരത്തോ വച്ചു ഭക്തന്‍ (2)
പാരംവലഞ്ഞു വിളിക്കുന്നേരം
പോരില്‍ കൃപയോടെ വന്നു കാക്കും
കാര്‍മുകില്‍വര്‍ണ്ണനാണെന്റെ ദൈവം (2)

(നാമ )

മൗലിയില്‍ നല്ലൊരു പീലിക്കണ്ണും
പീലിക്കുചുറ്റുമായി മാലകളും
നീലാളകാളികള്‍ തൂങ്ങിനില്‍ക്കും
ബാല്യത്തില്‍ ശോഭിക്കും ഗോപിപ്പൊട്ടും
സത്യസൗന്ദര്യമാണെന്റെ ദൈവം (2)

(നാമ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts