ചന്ദനം ചാർത്തിയ
അമ്മയ്ക്കു പൊങ്കാല
Chandanam Chaarthiya (Ammaykku Ponkaala)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഅശോക്
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 22 2012 01:35:10.
 
ചന്ദനം ചാര്‍ത്തിയ ശ്രീവദനേ ജീവിതം ചിലമ്പണിയൂ
ആറ്റുകാല്‍ വാഴും ഈശ്വരിയേ അമൃതം നീ പകരൂ
കണ്‍വിളക്കുകള്‍ മെല്ലെ പൂത്തിടവേ നീ ശ്രീയരുളീടവേ
എന്നകം ശ്രീലകം ആക്കീടണേ അംബികേ കാത്തിടണേ
(ചന്ദനം ചാര്‍ത്തിയ )

ശ്യാമമയീ ശ്രീകാളീ ശരണപഥം നീയരുളി
ദാനമയീ വരമേകി ദീനമെല്ലാം ദൂരെയായി
കണ്‍കോണിലെഴും സന്താപം നോക്കാലേ നീയകറ്റി
എന്‍ മാനസത്തില്‍ ആറാടി
പൊന്‍കാര്‍ത്തികയില്‍ ഞാന്‍ പാടി
വേദമെല്ലാം നിന്‍ നാദം
ഊഴി വാഴും പദകമലം
കാണ്മതെല്ലാം നിന്‍ രൂപം
കേള്‍പ്പതെല്ലാം നിന്‍ ചരിതം
ഓ..
(ചന്ദനം ചാര്‍ത്തിയ )
ചന്ദനം ചാര്‍ത്തിയ ശ്രീവദനേ
ആറ്റുകാല്‍ വാഴും ഈശ്വരിയേ
ആശ്രയമരുളിടണേ
എന്നും അംബികേ നീ കാത്തിടണേ
ചന്ദനം ചാര്‍ത്തിയ ശ്രീവദനേ
ആറ്റുകാല്‍ വാഴും ഈശ്വരിയേ
ആശ്രയമരുളിടണേ
എന്നും അംബികേ നീ കാത്തിടണേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts