പൂങ്കാവന
ഭജനം
Poonkaavana (Bhajanam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌ ,പട്ടണക്കാട്പുരുഷോത്തമന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍ ,തങ്കന്‍ തിരുവട്ടാര്‍ ,ഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:09.


പൂങ്കാവനത്തിലെ പൂന്തെന്നലായി
ഒരു ദിനം ഞാനും മാറിടും നേരം
പുലരെ നിന്‍ തിരുമെയ്യില്‍
കുളിരഭിഷേക തിരുവമൃതായി
അലിയാതെയലിയാന്‍ അനുവാദമരുളൂ
(പൂങ്കാവനത്തിലെ)
സ്വാമീ ... സ്വാമീ ...സ്വാമീ ...
അയ്യപ്പസ്വാമീ ...

തിരുനട മുന്നിലായ് തൊഴുതു ഞാന്‍ വച്ചത്
ഉരുകുമെന്നുള്ളമാം കാണിക്കയല്ലയോ (തിരുനട )
തൊഴുതു തിരിഞ്ഞപ്പോള്‍ പിന്‍പേ വിളിച്ചത്
സ്വാമീ നീയല്ലയോ
അരികെ അണഞ്ഞതും മിഴിനീര്‍ തുടച്ചതും
സ്വാമീ നീയല്ലയോ
മണികണ്ഠാ നീയല്ലയോ
(പൂങ്കാവനത്തിലെ)

ഇടനെഞ്ചിനുള്ളില്‍ ഞാന്‍ പുലരെ നിറച്ചത്
ചിരകാല സൌഖ്യമാം അരിമണിയല്ലയോ (ഇടനെഞ്ചിന്‍ )
പടികളിറങ്ങുമ്പോള്‍ തോളില്‍ പിടിച്ചത്
സ്വാമീ നീയല്ലയോ
അറിയാത്ത ലാളനം അറിയാതെ തന്നതും
സ്വാമീ നീയല്ലയോ
മണികണ്ഠാ നീയല്ലയോ
(പൂങ്കാവനത്തിലെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts