മീരയെ നീ മറന്നോ
ഹരി നാരായണ
Meeraye Nee Maranno (Hari Naraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരഘുകുമാർ
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍എസ് ജാനകി
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:16.
 
മീരയെ നീ മറന്നോ കണ്ണാ മീരയെ നീ മറന്നോ
നിൻ നാമം നെഞ്ചോടു ചേർക്കുന്ന മീരയെ നീ മറന്നോ
കണ്ണീരിൽ മുങ്ങിയ ദാസിയാം മീരയെ നീ മറന്നോ
നീ മറന്നോ കണ്ണാ ...കണ്ണാ...കണ്ണാ.....
(മീരയെ നീ മറന്നോ....)

കണ്ണടയ്ക്കുമ്പോൾ ദിവ്യമാം ശ്രീമുഖം
കാതിലെന്നാളും വേണുവിൻ പഞ്ചമം (2)
ഞാനൊരു പൂവായ് കൊഴിയുന്നു
ആത്മാവിൻ ഇതളായ് ജനിക്കുന്നു
വൃന്ദാവനത്തിലെ ജീവിത സൗരഭം
നിന്നെത്തേടി അലയുന്നു കണ്ണാ കണ്ണാ കണ്ണാ
(മീരയെ നീ മറന്നോ....)

കൺ തുറക്കുമ്പോൾ ശൂന്യമാം ജീവിതം
കൈവിരൽ തുമ്പിൽ തേങ്ങുന്ന തംബുരു (2)
ഞാനൊരു ബിന്ദുവായ് മാറുന്നു
ആത്മാവിൻ മന്ത്രമായ് മായുന്നു
ജന്മാന്തരത്തിലെ സായൂജ്യചന്ദനം
നിന്നെത്തേടി അലയുന്നു കണ്ണാ കണ്ണാ കണ്ണാ
(മീരയെ നീ മറന്നോ....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts