ദ്വാപരക്കാറ്റേ
ഹരി നാരായണ
Dwaaparakaatte (Hari Naraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരഘുകുമാർ
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍എസ് ജാനകി
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:16.
 ഹരി ഓം ഹരി ഓം ഹരി ഓം
ഹരി ഓം ഹരി ഓം
ഹരി ഓം ഹരി ഓം ഹരി ഓം ഹരി ഓം
ഹരി ഓം ഹരി ഓം ഹരി ഓം (2

ദ്വാപരക്കാറ്റേ ദ്വാപരക്കാറ്റേ
എങ്ങു പോണു നീ ദ്വാപരക്കാറ്റേ ദ്വാപരക്കാറ്റേ
ദ്വാപരക്കാറ്റേ ദ്വാപരക്കാറ്റേ
ദ്വാരകയ്ക്കോ നീ മധുരപുരിയ്ക്കോ നീ
ദ്വാരകയ്ക്കോ നീ മധുരപുരിയ്ക്കോ നീ
എങ്ങു പോണു നീ ദ്വാപരക്കാറ്റേ ദ്വാപരക്കാറ്റേ
ദ്വാപരക്കാറ്റേ ദ്വാപരക്കാറ്റേ .....

പുലർകാല പൂജ തൻ യാമമായോ
മലർവാക ചാർത്തുവാൻ നേരമായോ (2)
പഞ്ചസാരയും പാൽവെണ്ണയും കൽക്കണ്ടവും കൊണ്ടു പോകുമോ
കളിചിരിയൊളി കതിരണിയൂ നീ താമരക്കണ്ണൻ
കരിമുകിൽ നിര കുറുനിരയൊടേ അരികിലെത്തില്ലേ
(ഹരി ഓം ഹരി ഓം..)
ദ്വാപരക്കാറ്റേ ദ്വാപരക്കാറ്റേ ...

വൈശാഖമാസത്തിൻ പുണ്യമായോ
യദുദേവനുത്സവകാലമായോ (2)
അഷ്ടപദിയും പഞ്ചാരിയും
പൊൻവേണുവും കൊണ്ടു പോകുമോ
കുറുകുഴൽവിളി കുളിർ വിതറുമീ കാറൊളിവർണ്ണൻ
കളയൊലി ചെറുപദതളിരുമായ് ഇനിയുമെത്തില്ലേ
(ഹരി ഓം ഹരി ഓം..)
ദ്വാപരക്കാറ്റേ ദ്വാപരക്കാറ്റേ ...


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts