വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എം എൽ വസന്തകുമാരി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:17.
ഓണം പുലര്‍ന്നിട്ടും ഉണ്ണി പിറന്നിട്ടും കോരനു കുമ്പിളില്‍ കഞ്ഞി.. പൂരം വന്നിട്ടും പെരുന്നാള്‍ വന്നിട്ടും കോരനു കുമ്പിളില്‍ കഞ്ഞി... (ഓണം പുലര്‍ന്നിട്ടും... ) മൂന്നാലു നെല്ലരി മുങ്ങണു പൊങ്ങണു മൂഴയ്ക്ക് കുമ്പിളില്‍ കഞ്ഞി.. (മൂന്നാലു.. ) പൂരം വന്നിട്ടും പെരുന്നാള്‍ വന്നിട്ടും കോരനു കുമ്പിളില്‍ കഞ്ഞി... ചിങ്ങനിലാവത്ത് മുണ്ടകപ്പാടത്ത് കിങ്ങിണി കെട്ടി നല്ലോല.. (ചിങ്ങനിലാവത്ത്.. ) കോരന്റെ മുറ്റത്ത് കൈതവരമ്പത്ത് നാണം കുണുങ്ങി ചങ്ങാതി.. (ഓണം പുലര്‍ന്നിട്ടും... ) കുട്ടിലും ചൂടി കട്ടിലും ചാരി കുത്തിയിരിക്കും മുത്തമ്മേ.. (കുട്ടിലും.. ) പുത്തരിനെല്ലിന്റെ ചക്കരച്ചോറിന്നു സ്വപ്നം കാണും മുത്തമ്മേ.. നാളത്തെ കൊയ്ത്തിനു നമ്മടെ കൊയ്ത്തിനു മാനം വിളിക്കണ് മുത്തമ്മേ.. (നാളത്തെ.. ) പൊന്നരിവാളിന്റെ ചിഞ്ചിലം കേട്ടിട്ട് നെഞ്ചു കുലുങ്ങണ് മുത്തമ്മേ.. നെഞ്ചു കുലുങ്ങണ് മുത്തമ്മേ... (ഓണം പുലര്‍ന്നിട്ടും... ) | |