പത്രാസിൽ പട്ടുടുത്ത്
സ്വർഗ്ഗപ്പൂവ്
Pathraasil Pattuduthu (Swargappoovu)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകെ വി അബൂട്ടി
ഗാനരചനകാനേഷ് പുനൂര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:39:16.

പത്രാസില്‍ പട്ടുടുത്ത് മഷിമിഴിയാല്‍ കട്ടെടുത്ത്
ചിരി ചുണ്ടില്‍ ചുട്ടെടുത്ത് സഖിയെന്റെ തൊട്ടടുത്ത്
മുത്ത് വള മുട്ടു വരെ സിഫത്തെല്ലാമൊത്ത വള
മുന്താണിക്കൊത്ത കര എന്താണി കണ്ണിന്‍ കഥ

പത്രാസില് പട്ടുടുത്ത് മഷിമിഴിയാല്‍ കട്ടെടുത്ത്...

അരക്കെട്ടിലരഞ്ഞാണമരുമയായ് കിടന്നു
മുടിക്കെട്ടില്‍ മുല്ലമാല തേന്‍തിരഞ്ഞു തളര്‍ന്നു
കാല്‍ത്തള കാലിന്‍മേല്‍ കലഹിച്ചു കരഞ്ഞു
പൂങ്കുല മണിമാറില്‍ മത്സരിച്ചു വലഞ്ഞു (അരക്കെട്ടില്‍)

പത്രാസില്‍ പട്ടുടുത്ത് മഷിമിഴിയാല്‍ കട്ടെടുത്ത്
ചിരി ചുണ്ടില്‍ ചുട്ടെടുത്ത് സഖിയെന്റെ തൊട്ടടുത്ത്
മുത്ത് വള മുട്ടു വരെ സിഫത്തെല്ലാമൊത്ത വള
മുന്താണിക്കൊത്ത കര എന്താണി കണ്ണിന്‍ കഥ

പത്രാസില് പട്ടുടുത്ത് മഷിമിഴിയാല്‍ കട്ടെടുത്ത്...

കുളിര്‍കാറ്റില്‍ കിലുങ്ങുന്ന മുത്തുവെച്ച മാല
മുല്ലമൊട്ടു മാല ശരപ്പൊളി മാല...
കുളിര്‍കാറ്റില്‍ കിലുങ്ങുന്ന മുത്തുവെച്ച മാല
മുല്ലമൊട്ടു മാല ശരപ്പൊളി മാല
മണിക്കാതില്‍ ലോലാക്കിനൊളിവീശും ജ്വാല
അവള്‍ക്കായ് പൂക്കുന്നു പാതിരാക്ക് പാല

പത്രാസില്‍ പട്ടുടുത്ത് മഷിമിഴിയാല്‍ കട്ടെടുത്ത്
ചിരി ചുണ്ടില്‍ ചുട്ടെടുത്ത് സഖിയെന്റെ തൊട്ടടുത്ത്
മുത്ത് വള മുട്ടു വരെ സിഫത്തെല്ലാമൊത്ത വള
മുന്താണിക്കൊത്ത കര എന്താണി കണ്ണിന്‍ കഥ

പത്രാസില് പട്ടുടുത്ത് മഷിമിഴിയാല്‍ കട്ടെടുത്ത്...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts