എന്റെ അമ്മേ
മദർ ഓഫ് ജീസസ്സ്
Ente Amme (Mother Of Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 12:09:58.

എന്റെ അമ്മേ എന്റെ ആശ്രയമേ
എന്റെ ജീവന്റെ ആലംബമേ
എന്റെ ദുഃഖങ്ങളിൽ എനിക്കാനന്ദമേ
എന്റെ വേദനയിൽ ആശ്വാസമേ
(എന്റെ അമ്മേ…)

ജീവിതപ്പാതയിൽ തകർച്ചകളിൽ
കരം പിടിച്ചെന്നെ വഴി നടത്തി (2)
വാത്സല്യസ്നേഹത്തിൻ തണലൊരുക്കി
എന്നെ ചാരത്തു ചേർക്കേണമേ
അങ്ങേ മകനായ് മാറ്റേണമേ
(എന്റെ അമ്മേ…)

പാപത്തിൻ കുഴിയിൽ വീണിടാതെ
പാവനമായെന്നെ കാക്കേണമേ (2)
യേശുവിൻ സ്നേഹത്തിൻ തിരുമുറിവിൽ
എന്നെയും ചേർക്കണേ സ്നേഹനാഥേ
കരുണ തൻ കടലേ മേരിമാതേ
(എന്റെ അമ്മേ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts