മാണിക്യവീണ
ദേവീമന്ത്രം വോ IV
Maanikyaveena (Deveemanthram Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:25.
മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുളവാഗ്വിലാസാം
മാഹേന്ദ്രനീലദ്യുതി കോമളാംഗീം
മാതംഗകന്യാം മനസാസ്മരാമി

അമ്മേ... ചോറ്റാനിക്കരവാഴുമമ്മേ
നിന്‍ പാദാരവിന്ദങ്ങള്‍ താണുതൊഴുമെന്നെ
കാത്തുരക്ഷിക്കേണമമ്മേ....
മാണിക്യവീണാം...........

അമ്മേ മൂകാംബികയാകും ദേവി
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ സരസ്വതിയാകും നീ
വിദ്യകളരുളേണമമ്മേ...
മാണിക്യവീണാം........

അമ്മേ രക്തവര്‍ണ്ണത്തില്‍ മേവും കാളീ
നിന്‍ കരചരണങ്ങളാല്‍ തഴുകിത്തലോടിയെന്‍
പാപങ്ങള്‍ അകറ്റേണമമ്മേ
മാണിക്യവീണാം.......

അമ്മേ ഐശ്വര്യരൂപിണിയാം ദുര്‍ഗ്ഗേ
നിന്‍ നയനങ്ങളാലെന്നും ജീവസൌഭാഗ്യങ്ങള്‍
വരദാനമാക്കേണമമ്മേ....
മാണിക്യവീണാം......






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts