മനസ്സൊന്നു നൊന്താൽ
ഗോകുലപാലൻ
Manassonnu Nonthaal (Gokulapaalan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഗിരീഷ് പുത്തഞ്ചേരി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ആ‍ശ ജി മേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2021 17:22:56.
കൃഷ്ണാ...കൃഷ്ണാ...കൃഷ്ണാ.....
മനസ്സൊന്നു നൊന്താല്‍ തപസ്സിരിക്കാനുള്ള-
മായിക ലോകമീ ഗുരുവായൂര്‍
മണ്ണിലും വിണ്ണിലും പുല്ലിലും പുഴുവിലും
കണ്ണനെ കാണാകും ഗുരുവായൂര്‍
സാക്ഷാല്‍ കൃഷ്ണനെ കാണാകും ഗുരുവായൂര്‍

നാരായണ നമ: നാമം ചൊല്ലുമ്പോള്‍
നാഥപയോധിയീ ഗുരുവായൂര്‍
നക്ഷത്ര കന്യകള്‍ നറുവെണ്ണ നേദിച്ചും
നന്ദനാരാമമീ ഗുരുവായൂര്‍
കൃഷ്ണാ...കൃഷ്ണാ...കൃഷ്ണാ...

ആരോഹണസ്വരം ആരോ പാടുമ്പോള്‍
വേദവിപഞ്ചിയീ ഗുരുവായൂര്‍
പൂന്താനം ചൊല്ലുന്ന പുരുഷാര്‍ത്ഥ സാരത്താല്‍
പൂന്തേനുലാവുമീ ഗുരുവായൂര്‍
കൃഷ്ണാ...കൃഷ്ണാ...കൃഷ്ണാ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts