സ്തോത്ര ഗീതത്തിൻ
ദി പാഷൻ
Sthothra Geethangathin (The Passion)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഫാദർ ഷാജി തുമ്പെച്ചിറയിൽ
ഗാനരചനഫാദർ ഷാജി തുമ്പെച്ചിറയിൽ
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:02:34.

സ്തോത്രഗീതത്തിൻ രാത്രി ആത്മത്യാഗത്തിൻ രാത്രി
പാദക്ഷാളന രാത്രി പാപമോചന രാത്രി
രാത്രി പെസഹാ രാത്രി … രാത്രി പെസഹാ രാത്രി
പാരിനു രക്ഷ തൻ അത്താഴമേകുന്ന പരിപാവനമായ രാത്രി

ത്യാഗം ജ്വലിക്കുന്ന പെസഹാ ഒരുങ്ങുന്ന രാത്രി
തീ തേടി ശമയോൻ അങ്ങേ മറക്കുന്ന രാത്രി
നാണയക്കിലുക്കമായ് സ്നേഹം ചുരുങ്ങുന്ന രാത്രി
ലോകാധിസ്നേഹത്തിൻ അടയാളമൊരുങ്ങുന്ന രാത്രി
രാത്രി പെസഹാ രാത്രി … രാത്രി പെസഹാ രാത്രി
പാരിനു രക്ഷ തൻ അത്താഴമേകുന്ന പരിപാവനമായ രാത്രി

ആബാ പിതാവിന്റെവാഗ്ദാനമൊഴുകുന്ന രാത്രി
പാപം വഹിക്കുന്ന കുഞ്ഞാടുരുകുന്ന രാത്രി
ആബേലിൻ ബലിയിന്ന് പരിപൂർണ്ണമാകുന്ന രാത്രി
മിൽക്കീസബേക്കിൻ ബലി പൂർണ്ണമാക്കുന്ന രാത്രി
(സ്തോത്രഗീതത്തിൻ..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts