മൺ‌വീണ
ശമനതാളം
Manveena (Samanathaalam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 26 2013 02:44:48.

മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തീ...
മറവികളെന്തിനോ ഹരിതമായീ
ഉപബോധ ഗിരികളില്‍ അതിഗൂഡലഹരിയില്‍
ഹൃദയമാം പുലര്‍കാല നദി തിളങ്ങീ... (2)

ഒരു ദീര്‍ഘനിദ്രവിട്ടുണരുന്ന വേളയില്‍
ശരബിന്ദുനാളം തെളിഞ്ഞു നിന്നൂ...
തൊടികളില്‍ പിണയുന്ന നിഴലുകള്‍
പിന്നയീ പകല്‍ വെളിച്ചത്തില്‍ അനാഥമായീ...
(മണ്‍വീണയില്‍)

ഒരുകുറി മുങ്ങിനീര്‍നുണരുമ്പോള്‍ വേറൊരു
പുഴയായി മാറുന്നൂ കാലമേഘം...
വിരല്തോടുമ്പോഴേക്കും അടരുന്ന പൂക്കളാല്‍
നിറയുന്നു വിപിനമായ് അന്തരംഗം...
(മണ്‍വീണയില്‍)

ഉം..ഉം..ഉം.. ആ..ആ..ആ..
ആ..ആ..ആ.. ആ..ആ..ആ..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts