നിഴലായ് നിൻ
ഗുഡ് ഷെപ്പേഡ്
Nizhalay Nin (Good Shepherd)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനഫദർ ചെറിയാൻ കുനിയന്തോടത്ത് ,ഫാദർ സാജൻ പാറക്കൽ ,ബേബി ജോണ്‍ കലയന്താണി ,പീറ്റർ കെ ജോസഫ് ,സാബു ആരക്കുഴ ,ബെന്നി തോമസ്‌ ,രാജേഷ് അത്തിക്കയം ,ജോസഫ് പൂങ്കാവ്
ഗായകര്‍വിത്സൺ പിറവം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:53:59.

നിഴലായ് നിൻ നിഴലായ് ഞാൻ കൂടെയില്ലേ
നീയെന്തേ ഭയക്കുന്നു മകനേ (2)
മിഴിനീരൊപ്പാനെൻ കരങ്ങളില്ലേ
മിഴികൾ തുറക്കൂ എൻ മകനേ
ഉള്ളിൽ വാഴുന്ന ദൈവം ഞാൻ

പാപത്തിൻ ചേറ്റിൽ നീയാഴ്ന്നപ്പോൾ
താപത്താൽ ഉരുകി എൻ മാനസം
ആപത്തുകളിൽ നിന്നും പലവട്ടം ഞാൻ
ആരുമറിയാതെ കാത്തതല്ലേ
അറിഞ്ഞില്ല കുഞ്ഞേ അറിഞ്ഞില്ല നീ
അകലാത്തൊരെൻ സ്നേഹം അറിഞ്ഞില്ല നീ
അകലാത്തൊരെൻ സ്നേഹം അറിഞ്ഞില്ല നീ
(നിഴലായ് നിൻ…)

നന്മയ്ക്കായുള്ള നിൻ അദമ്യദാഹം
മനസ്സിന്റെ ഏതോ കോണിലില്ലേ
ആരോമലായ് നിന്നെ മാറ്റുവാൻ ഞാൻ
കണ്ണു ചിമ്മാതെ നിൻ കാവലല്ലേ
അറിഞ്ഞിടൂ കുഞ്ഞേ അറിഞ്ഞിടൂ നീ
അതിരില്ലാത്തെൻ സ്നേഹം അറിഞ്ഞിടൂ നീ
അതിരില്ലാത്തെൻ സ്നേഹം അറിഞ്ഞിടൂ നീ
(നിഴലായ് നിൻ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts