വഴിയേത് ദിശയേത്
അക്ഷയപാത്രം
Vazhiyethu Dishayethu (Akshaya Paathram)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:47.
 
വഴിയേത് ദിശയേത് വാനമ്പാടീ
നിഴൽ കണ്ട് രൂപം തേടും വാനമ്പാടീ (2)
വഴിയേത് .... ദിശയേത്.....
പുതിയൊരു ചില്ല തൻ നിറവിലേക്കോ നിൻ യാത്ര
പഴയൊരു കൂട്ടിലെ കനവിലേക്കോ നിൻ യാത്ര
വാനമ്പാടീ വാനമ്പാടീ
(വഴിയേത് .............)

കനകതാരാപഥത്തിനു താഴെ കണ്ണുനീർപ്പാടം
ഭൂമിയാം കണ്ണുനീർപ്പാടം (2)
ചിറകു തളർന്നാലും മുറിവേറ്റു നൊന്താലും
പറക്കാൻ ശ്രമിക്കുന്നു നീ
ഇടനെഞ്ചു തകരും ഗദ്ഗദ ശ്രുതിയിൽ
ഗാനം തുടരുന്നു നീ
വാനമ്പാടീ വാനമ്പാടീ
(വഴിയേത് .............)

ഈ അശ്രുവയലിലും ചിരിയുടെ കനക-
ക്കതിരുകൾ തേടുന്നു നീ
കൊതിക്കുന്നതൊന്ന് ലഭിക്കുന്നതൊന്ന്
ത്യജിക്കുവാനാകുമോ വിധിയുടെ വിരുന്ന്
വാനമ്പാടീ വാനമ്പാടീ
(വഴിയേത് .............)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts