കാർത്തിക രാത്രി
വയലറ്റ്
Kaarthika Raathri (Violet)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമിഥുൻ രാജ്
ഗാനരചനശ്രീകാന്ത് ജെ വാഴപ്പുള്ളി
ഗായകര്‍പ്രദീപ് വിജയ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 04 2012 03:06:29.

കാർത്തിക രാത്രിതൻ ദീപങ്ങൾ സാക്ഷിയായി
വാനിലെ താരകങ്ങൾ മിഴി തുറന്നു തുറന്നു നോക്കി നിൽക്കേ
ആദ്യമായ് കണ്ടന്നു ഞാൻ
നിന്നെ മനസ്സിൽ പ്രതിഷ്ഠിച്ചു ഞാൻ (കാർത്തിക...)

കളിചിരി മായാത്ത കളിക്കൂട്ട്കാരി നിന്റെ
കാലിലെ പാദസരം ഞാനൊന്നു തൊട്ടപ്പോൾ (കളിചിരി)
മിഴികളിലെന്തേ നാണം മൊഴികളിലെന്തേ ഭാവം (2)
പിണങ്ങാതെ പൊന്നേ നീ
അടുത്തു വന്നെന്റെ മാറോട് ചേർന്നൊന്നു നിൽക്കൂ പ്രിയേ (കാർത്തിക...)

ഇടവഴിയോരത്തെ തേന്മാവിൻ ചോട്ടിൽ നമ്മൾ
ആത്മാഭിലാഷങ്ങൾ ഓരോന്നായ് ചൊല്ലീല്ലേ (ഇടവഴി)
കൂടൊന്നു കൂട്ടീടാം ഞാൻ കൂടെ നീ പോരൂ പെണ്ണേ (2)
ഇനിയുള്ള നാളെല്ലാം
നിതാന്ത സ്നേഹത്തിൻ മായാപ്രപഞ്ചത്തിൽ ഒന്നായിടാം (കാർത്തിക...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts