വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | പ്രണവ് ദാസ് |
ഗാനരചന | ജിനേഷ് ,പ്രണവ് ദാസ് ,റഷീദ് |
ഗായകര്‍ | മിധു വിന്‍സെന്റ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 30 2013 04:20:44.
ഈ ശ്യാമവനിയിൽ പൊന്നോമലേ രാരാരോ ഈ സാന്ധ്യനിഴലിൽ കുഞ്ഞോമലേ വാ വാവാവോ മഞ്ഞിൻ കണം പോലെ കുഞ്ഞിപ്പൂ പോലെ തിങ്കൾക്കല പോലെ തങ്കക്കനി പോലെ മഴവില്ലൊളി പോലെ മനസ്സിൽ നിറയുന്നു നീ അഴകേ ആരോമലേ നീയെന്നുയിരല്ലയോ അമ്മയ്ക്കാനന്ദമായ് കണ്മണീ നീ ചായുറങ്ങ് പൂവാലി പൈയ്യു മേയുമീ പുഴയോരത്തൊന്നു ചെന്നിടാം പൂത്തുമ്പിപ്പെണ്ണു പാറുമീ പുൽമേട്ടിൽ പിച്ച വെച്ചിടാം പൂന്തെന്നൽ വീശും തൊടികളിൽ പൂങ്കുയിലിൻ പാട്ടു കേട്ടിടാം മുത്തശ്ശിക്കഥ പറഞ്ഞു നീ മനസ്സിൽ പുതുലോകം തീർത്തീടാം ഭൂമി തൻ വർണ്ണമായ് പാറുന്നു ഗീതമായ് നിറനിലാ വാനവുംകാണുക കണ്മണീ മെയ്യഴകു വാടാതെ കുഞ്ഞു മനം നോവാതെ കുഞ്ഞിളം കുരുന്നേ നീ ചാരെയായ് ഉറങ്ങൂ നീ.. പുതുലോകക്കാഴ്ച കണ്ടു നീ വളരേണം എന്റെ പൊന്മണി അതിലോലം സ്നേഹഗീതികൾ അകതാരിൽ നിന്നുമുണരണം ഉയിരേകിയൊരേകനാഥനെ ഉൾക്കണ്ണാൽ തൊഴുതു നിൽക്കണം മഴവില്ലിൻ വർണ്ണരാജികൾ മനസ്സാകെ പൂത്തു നിൽക്കണം ജീവിതം ധന്യമായ് സായൂജ്യദീപമായ് ഒരു നിലാപക്ഷിയായ് അഴകോടെ ഉയരണം പൂവിളികൾ ഉയരേണം പൂങ്കുയില്‍ പാടേണം നിന്നിലാ പൂന്തിങ്കൾ കൺ മിഴി തുറന്നീടുമ്പോൾ | |