മണികണ്ഠാ മണികണ്ഠാ
ശബരിഗീതം
Manikanda Manikanda (Sabari Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഅജിത്‌ നമ്പൂതിരി
ഗാനരചനഅജിത്‌ നമ്പൂതിരി
ഗായകര്‍കാവാലം ശ്രീകുമാർ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2012 17:55:55.

മണികണ്ഠാ മണികണ്ഠാ
മംഗളദായക മണികണ്ഠാ (2)
വൃശ്ചികമാസം പുലരുമ്പോൾ
മണ്ഡലകാലം അണയുമ്പോൾ
ശരണം വിളികൾ മുഴങ്ങുമ്പോൾ
ഹൃദയം തരളിതമാകുന്നു
(മണികണ്ഠാ…)

ശബരീഗീതം കേട്ടുണരാൻ
കരുണാമയനേ കണ്ടു തൊഴാൻ (2)
മനസ്സിൽ മന്ത്ര ധ്വനികളുമായ്
മമഹൃദയം തുടി കൊട്ടുന്നു (2)
(മണികണ്ഠാ…)

ഗുരുസ്വാമികളെ നമിച്ചു ഞാൻ
ഗുരുവായ് അയ്യനെ ധ്യാനിച്ചു
കറുപ്പു വസനമുടുത്തു ഞാൻ
തുളസിമാലയും അണിയുന്നേ (2)
(മണികണ്ഠാ…)

നാല്പത്തൊന്നു ദിനം ഭജനം
നൂല്പാലം പോൽ പദഭജനം (2)
നോയ്മ്പു നോറ്റു വരുന്നു ഞാൻ
നീയേ ശരണം അയ്യപ്പാ (2)
(മണികണ്ഠാ…)

മാനസപൂജയിൽ ഉണരേണം
മരതക മാമല തെളിയേണം (2)
മംഗള ദീപാവലിയിൽ നിൻ
മായിക രൂപം കാണേണം (2)
(മണികണ്ഠാ…)

കർപ്പൂരപ്രിയൻ അയ്യപ്പൻ
ഭക്തജനപ്രിയൻ അയ്യപ്പൻ (2)
അനാഥരക്ഷകൻ അയ്യപ്പൻ
ആശ്രിതവത്സലൻ അയ്യപ്പൻ (2)
(മണികണ്ഠാ…)

കണ്ണടച്ചാൽ അയ്യപ്പൻ
കണ്ണു തുറന്നാൽ അയ്യപ്പൻ (2)
കണ്ണീർ പമ്പയും അയ്യപ്പൻ
മണ്ണും വിണ്ണും അയ്യപ്പൻ
(മണികണ്ഠാ…)

കേൾക്കുവതെല്ലാം നിൻ നാമം
കാണുവതെല്ലാം നിൻ രൂപം (2)
തൊടുന്നതെല്ലാം സ്വാമി മയം
എല്ലാം എല്ലാം അയ്യപ്പൻ (2)
(മണികണ്ഠാ…)

പാടുവതെല്ലാം നിൻ ഗാനം
ആടിയതെല്ലാം അഭിഷേകം (2)
തേടുവതൊന്നേ നിൻ ചരണം
നേടാനൊന്നേ നിൻ ശരണം (2)
(മണികണ്ഠാ…)

ഞാനുരുകുന്നൊരു കർപ്പൂരം
താനറിയാത്തൊരു പാഴ്ജന്മം(2)
നിൻ മനമലിയും നെയ്യല്ലോ
നീയേ ശരണം അയ്യപ്പാ (2)
(മണികണ്ഠാ…)

ജീവിതമാം മലയേറുമ്പോൾ
ജീവതാളം ഇടറുമ്പോൾ (2)
താളം തന്നതു നീയല്ലോ
താണു തൊഴുന്നേൻ അയ്യപ്പാ (2)
(മണികണ്ഠാ…)

പൂങ്കാവനമതു കാണേണം
പുലിവാഹനനെ കാണേണം (2)
സ്വാമി കീർത്തന മലരുകളായ്
സ്വാമിപാദം ചേരേണം (2)
(മണികണ്ഠാ…)

നീയല്ലാതെ ശരണമില്ല
നീയല്ലാതെ സത്യമില്ല (2)
നീയല്ലാതെ മോക്ഷമില്ല
നീയല്ലാതെനിക്കഭയമില്ല (2)
(മണികണ്ഠാ…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts