ഖൽബിന്റെ വാതിൽ
നെഞ്ചില്‍ കുളിര്‍പരന്നോളേ
Khalbinte Vathil (Nenjil Kulirparannole)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീഷ് ഖാന്‍ ,അനീഷ് ഖാന്‍ ,അഷ്‌റഫ് മഞ്ചേരി ,ബാലഭാസ്കര്‍ ,ബേസിൽ ,ഹംസ കുന്നത്തേരി ,കോഴിക്കോട് അബൂബക്കര്‍ ,കെ എ ലത്തീഫ് ,മെക്കാര്‍ട്ടിന്‍ ,ഷൈജു ചന്ദ്രന്‍ ,കെ എം ഉദയൻ
ഗാനരചനഅനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ചിറ്റൂർ ഗോപി ,ഹംസ കുന്നത്തേരി ,ഇബ്രാഹിം പെരുമ്പാവൂര്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷമീന്‍ ,ഷമീര്‍
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2013 04:55:26.
ഖൽബിന്റെ വാതിൽ തുറന്നിട്ട് നിത്യവും
ഇബിലായ്ക്ക് നേരെ ഞാൻ തിരിയുന്നു
ക അബയും മക്കയും മസ്ജിദുൽഹറവും
മനക്കണ്ണിൽ നിറയെ നിറയെ കാണുന്നു
(ഖൽബിന്റെ…)

കരളിലെ പൈങ്കിളി തേങ്ങിക്കൊണ്ടെപ്പൊഴും
മന്നാനിൽ തക്ബീറ് ചൊല്ലുന്നു
കദന ചൂടിനാൽ മനസ്സു നമിച്ചു ഞാൻ
റബ്ബിൻ സുജൂദിൽ ഞാൻ വീഴുന്നു
(ഖൽബിന്റെ…)

മലിക്കുൽ ജബ്ബാറെ നിൻ സത്യ സലാമിന്റെ
വെള്ളിവെളിച്ചമതെങ്ങാണ്
വെള്ളിവെളിച്ചമതെങ്ങാണ്
മൗത്തിൻ മുൻപെൻ മുറാദുകൾ വീട്ടുവാൻ
മന്നാനേ നീയല്ലാതാരാണ്
മന്നാനേ നീയല്ലാതാരാണ്
ഒഴുകുന്ന കണ്ണീരാൽ കഴുകിക്കളയണേ
എന്നിൽ നിറഞ്ഞുള്ള പാപങ്ങൾ
ഓടിക്കിതച്ചു ഞാൻ പാതകളറിയാതെ
പതറിപ്പോയെന്റെ പാദങ്ങൾ
(ഖൽബിന്റെ…)

ഇറയോനെ നിന്റെ കരവിരുതുകൾ കണ്ട്
അറിയാതെ ദിക്റുകൾ ഉരുവിടുന്നു
അറിയാതെ ദിക്റുകൾ ഉരുവിടുന്നു
ഇടനെഞ്ചിലുയരുന്ന നെടുവീർപ്പിൻ കാറ്റിൽ
അനുദിനം നഭസ്സിതാ തളരുന്നു
ഇനിയീ പരീക്ഷയിൽ എന്നെ തളർത്താതെ
കാട്ടിത്തായിൽ നിൻ നാളങ്ങൾ
ഇൽമിൻ സംസം കുടിപ്പിച്ച് ഈ മാന്റെ
തേജസ്സു നീട്ടിതാ പൂവനങ്ങൾ
(ഖൽബിന്റെ…)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts