ജ്വലിക്കും
കലിയുഗവരദൻ
Jwalikkum (Kaliyugavaradan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമനോജ്‌ ,ശ്യാം
ഗാനരചനവൈ ഗോകുല്‍ ,പ്രതീഷ് നാരായണ്‍ ,രഞ്ജിനി ,എസ് ശരത് ,വി സ്മിത
ഗായകര്‍ശരത്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2012 08:30:45.

ജ്വലിക്കും തപസ്സാം മാളികപ്പുറം അമരുമമ്മേ
നിൻ തപസ്സും അടിയന്റെ ദുഃഖവും തുടരുവതെന്തേ (2)

ഇന്നും നിൻ തപസ്സിലും അടിയന്റെ മനസ്സിലും
നിറയുന്നതയ്യന്റെ രൂപമല്ലോ
ഹരിഹരപുത്രന്റെ ശക്തിയാം ദേവി
മാളികപ്പുറത്തമ്മ ജഗദീശ്വരീ
മാളികപ്പുറത്തമ്മ ജഗദീശ്വരീ
(ജ്വലിക്കും തപസ്സാം..)

എന്നും എൻ അയ്യന്റെയരികിലായ് മേവുന്ന
ലോകൈക മാതാവേ കൈതൊഴുന്നേ (2)
കന്നി അയ്യപ്പനായ് ഇരുമുടിയേറ്റി ഞാൻ
നിൻ പാദപങ്കജേ അണഞ്ഞിടുമ്പോൾ
അയ്യനെ കാണാൻ നീ അനുവദിക്കൂ
(ജ്വലിക്കും തപസ്സാം..)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts